
കൊച്ചി: മലയാളികൾക്ക് അഭിമാനമായി സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് സൈക്കോളജി വിദഗ്‌ധൻ ഡോ. വിപിന്‍ വി റോള്‍ഡന്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും. കളിക്കിടയിൽ ഉണ്ടാകുന്ന അതിസമ്മര്‍ദ്ദം അതിജീവിക്കാന്‍ ലയണൽ മെസിക്കായുള്ള പീക്ക് പെര്‍ഫോര്‍മന്‍സ് സ്ട്രാറ്റജിയായ ‘റോള്‍ഡന്റ്‌സ് എത്തിക്കല്‍ ഡ്രീം ഹാക്കിങ്’ തന്ത്രവുമായി ഡോ. വിപിന്‍ ഖത്തറിലെത്തുക.
ഇതിനായുള്ള അവസാന അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ് ഡോ. വിപിന്‍ വി റോള്‍ഡന്റ്. നേരത്തെ സ്‌പാനിഷ് ലീഗിലെ വമ്പൻമാരായ റയല്‍ മാഡ്രിഡിന്റെ മോശം പ്രകടനസമയത്ത് അവരെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച സൈക്കോളജിക്കല്‍ സ്‌ട്രാറ്റജികള്‍ തയാറാക്കിയവരില്‍ ഡോ.വിപിന്‍ റോള്‍ഡന്റുമുണ്ടായിരുന്നു. അന്താരാഷ്‌ട്ര ഫുട്‌ബോൾ രംഗത്തെ മാനസിക പരിശീലനത്തില്‍ ഒരു ഏഷ്യന്‍ വംശജന്റെ, ഒരു ഭാരതീയന്റെ അസാധാരണമായ കാല്‍വെപ്പായിരുന്നു ഇത്.
ഈ ട്രാക്ക് റെക്കോര്‍ഡിന്റെ കരുത്തിലാണ് മെസിക്കും, അർജന്റീനയ്‌ക്കും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അപ്രാപ്യമായി തുടരുന്ന ലോകകപ്പ് വിജയത്തിനായുള്ള ‘റോള്‍ഡന്റ്‌സ് എത്തിക്കല്‍ ഡ്രീം ഹാക്കിങ്’ ഫോര്‍മുലയുമായി ഡോ. വിപിന്‍ റോള്‍ഡന്റ് തയാറെടുക്കുന്നത്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡോ. വിപിന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.
നിലവില്‍ ചെയ്‌തു വരുന്ന സ്‌പോര്‍ട്‌സ് സൈക്കോളജി തന്ത്രങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന കണ്ടെത്തലില്‍ നിന്നാണ് മെസിയെയും അര്‍ജന്റീന ടീമംഗങ്ങളെയും ലോകജേതാക്കളാക്കാന്‍ സഹായിക്കാനുതകുന്ന ‘റോള്‍ഡന്റ്‌സ് എത്തിക്കല്‍ ഡ്രീം ഹാക്കിങ്’ എന്ന മനശാസ്‍ത്ര പാക്കേജ് രൂപപ്പെടുത്തിയിരിക്കുന്നത്. ഫൈനൽ അപ്പ്രൂവൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ തയാറെടുപ്പുകൾ പൂർത്തിയാക്കിയാണ് ഡോ. വിപിന്‍ കാത്തിരിക്കുന്നത്.

ഡോ. വിപിന്‍ റോള്‍ഡന്റിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര പ്രശസ്‌തമായ റോള്‍ഡന്റ്‌സ് മൈന്‍ഡ്-ബിഹേവിയര്‍-പെര്‍ഫോമന്‍സ് സ്‌റ്റുഡിയോയിലെ മനശാസ്‍ത്ര ഗവേഷണ വിഭാഗം നിരന്തര പരിശ്രമത്തിലൂടെ കണ്ടെത്തിയ സമ്മര്‍ദ്ദ അതിജീവന തന്ത്രമാണ് ‘റോള്‍ഡന്റ്‌സ് എത്തിക്കല്‍ ഡ്രീം ഹാക്കിങ്’.
‘ലോകകപ്പിലെ ആദ്യ കളി മുതല്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും പ്രീ-ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള സമയത്താണ് കളിക്കാരുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും പരിധി വിടുക. ആ ഘട്ടത്തില്‍ കളിക്കളത്തിലെ മികവിനൊപ്പം അതിപ്രധാനമാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കും വിധം മനസിനെ പരുവപ്പെടുത്താനുള്ള കളിക്കാരുടെ ശേഷിയും’ -വിപിന്‍ റോള്‍ഡന്റ് വിശദീകരിച്ചു.

‘അര്‍ജന്റീനക്ക് സ്വന്തമായി മൈന്‍ഡ് കണ്ടിഷനിങ് പരിശീലകര്‍ ഉണ്ടാകാമെങ്കിലും അവരുടെ സേവനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് തന്നെ പരാജയ സാഹചര്യങ്ങളില്‍ നിന്നും ടീമിനെ വിജയങ്ങളിലേക്കു നയിക്കാന്‍ ഞങ്ങളുടെ തന്ത്രങ്ങള്‍ക്കാകും’ – ഡോ. വിപിന്‍ പറഞ്ഞു.
‘നാം മനസിലാക്കേണ്ട ഒരു കാര്യം ലയണൽ മെസി ഫുട്‌ബോള്‍ ഇതിഹാസമാണ്. അതേസമയം, ഒരു സാധാരണ മനുഷ്യന്‍ കൂടിയാണ്. ഇത് അദ്ദേഹത്തിന്റെ അവസാന വേള്‍ഡ് കപ്പാണ്. ഈ ചിന്ത കടുത്ത മനോസമ്മര്‍ദ്ദം സൃഷ്‌ടിക്കാൻ പര്യാപ്‌തമാണ്.’ ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കാൻ ആവശ്യമായ വിധം മനസിനെ കരുത്തുറ്റതാക്കാൻ മനശാസ്‌ത്ര സഹായം ആവശ്യമുള്ളത്’ – ഡോ. വിപിന്‍ ചൂണ്ടിക്കാട്ടി.

മെസി എന്താണ് ചിന്തിക്കുന്നത്, ഉള്ളില്‍ നടക്കുന്ന മറ്റു മനോവ്യാപാരങ്ങൾ എന്തൊക്കെയാണ്, ‘മെസി മാജിക്’ പുറത്തെടുക്കാന്‍ തക്കവണ്ണം ആളുടെ മനോനിലവാരം ശക്‌തമാണോ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ഫോമിലാകുന്നതും ഫോം നഷ്‍ടപ്പെടുന്നതുമൊക്കെ. മൽസര ദിനങ്ങള്‍ക്ക് മുന്‍പും കളി നടക്കുന്ന സമയത്തും മെസിയുടെ ചെറിയ ചിന്താ വ്യതിയാനങ്ങള്‍ക്ക് പോലും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനെ സ്വാധീനിക്കാൻ സാധിക്കും. -ഡോ. വിപിന്‍ റോള്‍ഡന്റ് വിശദീകരിച്ചു.
രണ്ട് ദശാബ്‌ദത്തോളമായി മനശാസ്‌ത്ര കേന്ദ്രീകൃത പരിശീലന രംഗത്ത് നൂതന പരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ് ഡോ. വിപിന്‍ റോള്‍ഡന്റ്. പെര്‍ഫോമന്‍സ് മെയ്‌ക്കോവറിനുള്ള ലോകത്തിലെ ആദ്യത്തെ മൈന്‍ഡ്-ബിഹേവിയര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് സ്‌റ്റുഡിയോയായ ‘റോള്‍ഡന്റ് റെജുവിനേഷന്‍ ഇദ്ദേഹത്തിന്റേതാണ്. ഈ സ്‌ഥാപനത്തിലൂടെ ലോക മനശാസ്‌ത്ര ഭൂപടത്തില്‍ വ്യത്യസ്‌തമായ വഴി വെട്ടിത്തുറന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് സൈക്കോളജിസ്‌റ്റാണ് ഡോ. വിപിന്‍ റോള്‍ഡന്റ്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മാനസിക പരിശീലനപദ്ധതി തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്‌ജു വി സാംസണ്‍ എന്നീ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കും ഒട്ടേറെ ഐപിഎല്‍ താരങ്ങള്‍ക്കും മാനസിക പരിശീലനം നല്‍കിയിട്ടുണ്ട്.
കേരളം ആതിഥ്യമരുളിയ 35ആം ദേശിയ ഗെയിംസില്‍ കേരള സംഘത്തിനായി സര്‍ക്കാര്‍ നിയമിച്ച ഔദ്യോഗിക സ്‌പോര്‍ട്‌സ് സൈക്കോളജിസ്‌റ്റായിരുന്നു ഡോ. വിപിന്‍. അത്‌ലറ്റിക്‌സ്, സൈക്ളിംഗ്, ടെന്നീസ് , കനോയിങ്ങ്, കയാക്കിങ്ങ്, ഖോ-ഖോ, നെറ്റ്‌ബോള്‍, റോവിങ്ങ്, റെസ്‌ലിംഗ് എന്നിങ്ങനെയുള്ള കായിക ഇനങ്ങളിലെ വിവിധ ടീമുകള്‍ക്ക് മാനസിക പരിശീലനം നല്‍കിയിട്ടുണ്ട് ഇദ്ദേഹം.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ പെര്‍ഫോമന്‍സ് സൈക്കോളജിസ്‌റ്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രഞ്‌ജി ട്രോഫി, ട്വന്റി 20 അടക്കം കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ടീമുകള്‍ക്കും ഇദ്ദേഹം മാനസിക പരിശീലനം നല്‍കിയിട്ടുണ്ട്.
കപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴും കിരീടം നഷ്‍ടപ്പെടുന്നത് മാനസിക, വൈകാരിക സമ്മര്‍ദ്ദം കാരണമാണ്. നിര്‍ണായക മൽസരങ്ങളിൽ ജയിക്കുന്നവരും തോല്‍ക്കുന്നവരും തമ്മിലുള്ള അകലം പലപ്പോഴും ഇതു മാത്രമാണ്. ഇന്ത്യ ലോകകായിക രംഗത്ത് പിന്നോക്കം നില്‍ക്കുന്നതിന് കാരണം കളത്തിലെ മികവ് കുറവിനെക്കാള്‍, താരങ്ങളുടെ ആത്‌മ വിശ്വാസക്കുറവും, മാനസിക ബലക്കുറവുമാണ്,-ഡോക്‌ടർ പറയുന്നു.
‘ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്‌സും അടക്കമുള്ള കായിക വേദികളില്‍ ഇന്ത്യ കരുത്താര്‍ജിക്കാന്‍ അടിത്തട്ട് മുതല്‍ സ്‌പോര്‍ട്‌സ് സൈക്കോളജിയോടൊപ്പം നൂതനമായ എത്തിക്കല്‍ ഡ്രീം ഹാക്കിങും, വൈറ്റാലിറ്റി സ്ട്രാറ്റജികളും ഉപയോഗപ്പെടുത്തണം.‘ -ഡോ. വിപിന്‍ റോള്‍ഡന്റ് പറഞ്ഞു.

‘എത്തിക്കല്‍ ഡ്രീം ഹാക്കര്‍‘ എന്ന് പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഡോ. വിപിന്‍ പതിനായിരക്കണക്കിന് ആളുകളെ തങ്ങളുടെ സ്വപ്‌ന നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാഭ്യാസ-കോര്‍പ്പറേറ്റ് പരിശീലകന്‍ കൂടിയാണ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികളെ മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയിപ്പിക്കുന്ന നിരവധി സ്‌ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് സൈക്കോളജിസ്‌റ്റ് കൂടിയാണ് ഇദ്ദേഹം.
ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി വ്യവസായ പ്രമുഖരുടെയും സിനിമാതാരങ്ങളുടെയും പേഴ്‌സണല്‍ മെന്ററും കൂടിയാണ് ഡോ. വിപിൻ. കേരളായൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജി പോസ്‌റ്റ് ഗ്രാജുവേഷന് റാങ്കോടു കൂടി ഉന്നത വിജയം കൈവരിച്ച ഡോ. വിപിന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിയില്‍ എംഫില്‍ഉം, പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
Most Read: 2023ൽ ജി20 ഇന്ത്യയിൽ; ഒരു വർഷത്തേക്ക് അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് മോദി