വനിത ഡോക്‌ടറുടെ പീഡന പരാതി; സിഐയെ സ്‌ഥലം മാറ്റി

By Team Member, Malabar News
Malayinkeezh CI Transfer Due To The Rape against Woman Doctor
Ajwa Travels

തിരുവനന്തപുരം: വനിത ഡോക്‌ടർ നൽകിയ പീഡന പരാതിയെ തുടർന്ന് മലയിൻകീഴ് സിഐക്കെതിരെ നടപടി സ്വീകരിച്ചു. മലയിൻകീഴ് സിഐ എവി സൈജുവിനെ സ്‌റ്റേഷനിൽ നിന്നും മാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സൈജുവിനെ സ്‌ഥലം മാറ്റിയത്.

വിവാഹ വാഗ്‌ദാനം നൽകി സൈജു തന്നെ പീഡിപ്പിച്ചുവെന്നാണ് വനിത ഡോക്‌ടർ നൽകിയ പരാതി. ഇതിന്റെ അടിസ്‌ഥാനത്തിൽ സൈജുവിനെതിരെ ഇന്നലെ തന്നെ കേസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ കേസ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. പരാതി വന്നതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് പോലീസ് ഓഫീസേഴ്‌സ് റൂറൽ പ്രസിഡണ്ട് കൂടിയായ സൈജു.

കുടുംബ സംബന്ധമായ പ്രശ്‌നത്തിൽ പരാതി നൽകാനായി എത്തിയപ്പോഴാണ് സിഐയുമായി ഡോക്‌ടർ പരിചയത്തിലാകുന്നത്. പിന്നീട് ഒരു ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ വ്യക്‌തമാക്കുന്നത്‌.

Read also: തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE