മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

By Trainee Reporter, Malabar News
Crime-branch
Ajwa Travels

തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്.

വിവാഹ വാഗ്‌ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ പരാതി. വിദേശത്ത് നിന്നെത്തിയ ഡോക്‌ടര്‍ കുടുംബ സംബന്ധമായ പ്രശ്‌നത്തിൽ പരാതി നൽകാൻ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സിഐയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഒരു ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്.

സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് മാറ്റിയതായും യുവതി പരാതിയും പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പോലീസ് ഓഫിസേഴ്‌സ് റൂറൽ പ്രസിഡണ്ട് കൂടിയാണ് സൈജു. പരാതിക്കാരിയുടെ മൊഴി ഇന്നലെ എസ്‌പി ദിവ്യ വി ഗോപിനാഥ്‌ രേഖപ്പെടുത്തിയിരുന്നു.

Most Read: പോലീസ് ജീപ്പിൽ നിന്നും ചാടി യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE