ബെംഗളൂരു: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. കാറിൽ പോകവേ ഉണ്ടായ അപകടത്തിൽ ഗായത്രിയടക്കം മൂന്നുപേർ മരണപ്പെട്ടു.
ഹോളി ആഘോഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഗായത്രി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രിയുടെ സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇവർ ഇരുവരും വഴിയാത്രക്കാരിയായ മറ്റൊരു യുവതിയുമാണ് അപകടത്തിൽ മരിച്ചത്.
കാർ ഡിവൈഡറിൽ ഇടിച്ച ശേഷം വഴി യാത്രക്കാരിയായിരുന്ന യുവതിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. മൂവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗായത്രിയും, 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്‌ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പിന്നീട് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് വാഹനമോടിച്ച സുഹൃത്തിന്റെ മരണം സംഭവിച്ചത്.
Most Read: പത്താം ക്‌ളാസ് പരീക്ഷക്കുപോയ പെൺകുട്ടി വിവാഹിതയായി; 21കാരൻ അറസ്‌റ്റിൽ