മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ; ‘ഭ്രമയുഗം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി

രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അർജുൻ അശോകും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

By Trainee Reporter, Malabar News
bramayugam
Ajwa Travels

മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ മൂവി ‘ഭ്രമയുഗ’ത്തിന്റെ (Bhramayugam) ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. അർജുൻ അശോകും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

റെഡ് റെയിൽ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘ഭ്രമയുഗം’. ഷെയ്ൻ നിഗം, രേവതി, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയടക്കം പ്രധാന വേഷത്തിലെത്തിയ ഭൂതകാലം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്ന സിനിമയായിരുന്നു. വൈ നോട്ട് സ്‌റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്‌റ്റുഡിയോസും ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം കൂടിയാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്‌റ്റുഡിയോസ്.

അതേസമയം, ഡീനോ ഡെന്നിസിന്റെ ഗെയിം ത്രില്ലർ ‘ബസൂക്ക’ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും മമ്മൂട്ടി ഭ്രമയുഗം ഷൂട്ടിങ്ങിൽ എത്തുകയെന്നാണ് റിപ്പോർട്. ചിത്രത്തിന് 30 ദിവസത്തെ ഡേറ്റാണ് താരം നൽകിയിരിക്കുന്നത് എന്നാണ് വിവരം. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ഭ്രമയുഗം ചിത്രീകരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ്‌, കാതൽ തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഇനി തിയേറ്ററിൽ എത്താനുണ്ട്.

അർജുൻ അശോക്, സിദ്ധാർഥ്‌ ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ, എഡിറ്റർ-ഷഫീഖ് മുഹമ്മദ് അലി, സംഗീതം- ക്രിസ്‌റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടിഡി രാമകൃഷ്‌ണൻ, മേക്കപ്പ്-റോണെക്‌സ് സേവ്യർ, പിആർഒ- ശബരി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവത്തകർ.

bramayugam first look poster
രാഹുൽ സദാശിവൻ, മമ്മൂട്ടി

മേൽവി ജെ നൈറ്റ് ഷിഫ്റ്റ്‌ സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും അവതരിപ്പിക്കുന്ന ഭ്രമയുഗം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. അതിനിടെ, മമ്മൂക്കയെ സംവിധാനം ചെയ്യുകയെന്ന സ്വപ്‌നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണെന്ന് ചിത്രീകരണ വേളയിൽ രാഹുൽ സദാശിവൻ പ്രതികരിച്ചു.

‘ലോകത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇതൊരു ആഴത്തിലുള്ള ചലച്ചിത്രമാക്കി മാറ്റുന്നതിന് നിർമാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇതൊരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- രാഹുൽ സദാശിവൻ പറഞ്ഞു.

Most Read| മനുഷ്യ മുഖവുമായി സാദൃശ്യമുള്ള നായ; സോഷ്യൽ മീഡിയയിൽ താരമായി ‘യോഗി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE