ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് പിടിയിൽ

By Staff Reporter, Malabar News
Drones-man arrested in kochi
Representational Image
Ajwa Travels

കൊച്ചി: അനുമതിയില്ലാതെ കൊച്ചി നാവിക ആസ്‌ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്‌റ്റിൽ. വടുതല സ്വദേശിയായ ലോയ്‌ഡ് ലിനസിനെ നേവി അധികൃതർ പിടികൂടി പോലീസിന് കൈമാറി.

തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ പറത്തിയത്. ഡ്രോൺ പറത്തുന്നതിന് യുവാവ് നേവിയിൽ നിന്ന് അനുമതി നേടിയിരുന്നില്ല. എന്നാൽ താൻ വ്‌ളോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും ആണ് യുവാവ് പറയുന്നത്. യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തിട്ടുണ്ട്‌.

നാവിക ആസ്‌ഥാനത്തിന്റെ മൂന്ന് കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജമ്മു കശ്‌മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു നടപടി.

നിരോധനം ലംഘിക്കുന്ന ഡ്രോണുകളോ വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുവിമാനമോ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.

Most Read: ഒളിമ്പിക്‌സ്; യമാഗുച്ചിയെ തകര്‍ത്ത് സിന്ധു സെമിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE