മലപ്പുറം: അനധികൃതമായി കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി രതീഷ് (31) ആണ് 17.250 ലിറ്റർ മദ്യവുമായി അറസ്‌റ്റിലായത്.
പരപ്പനങ്ങാടി റെയിൽവെ ഓവർ ബ്രിഡ്‌ജിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടിഎം ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. ദിവസങ്ങളായി മലപ്പുറം എക്‌സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
Malabar News: ഞെളിയംപറമ്പിലെ മാലിന്യ പ്രശ്‌നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ