ഒന്നര ലക്ഷം രൂപയുടെ മാരക ലഹരിമരുന്നുമായി മുക്കം സ്വദേശി പിടിയിൽ

By News Desk, Malabar News
Ajwa Travels

മഞ്ചേരി: ഒന്നര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21) ആണ് അറസ്‌റ്റിലായത്‌. മഞ്ചേരി സിഐ സി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

എംഡിഎംഎ എന്ന മാരക ലഹരിമരുന്നിന്റെ 40 ഗ്രാം പാക്കറ്റ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരിമരുന്ന് കലർന്ന പൗഡർ ഇയാൾ വിൽപന നടത്താറുണ്ടായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി. ഇന്നലെ രാവിലെ മഞ്ചേരി ഐജിബിടി ബസ് സ്‌റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയത്.

Also Read: തീരത്തെ വീടുകൾ പൊളിക്കേണ്ടതില്ല; ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE