ഇടുക്കി: മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പികെ കൊച്ച് മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ടൂറിസം സെന്റര്‍ സെക്യൂരിറ്റി ജീവനക്കാരനാണ് പുഴയിൽ മൃതദേഹം കണ്ടത്.
അബദ്ധവശാൽ ഒഴുക്കിൽ പെട്ടതാകാമെന്നാണ് നിഗമനം. രാജാക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥിനെ ചോദ്യം ചെയ്യും