കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53)നെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
പുലർച്ചെ 5.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിസ്‌കാരത്തിന് പോവുന്നതിനിടെ സ്‌കൂട്ടർ തടഞ്ഞ് നിർത്തി അഹമ്മദിനെ ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകി. മാൻ മിസ്സിങ്ങിന് കേസെടുത്തിട്ടുണ്ട് എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു. അതേസമയം സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Malabar News: തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ