മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപമാണ് ആയുധധാരികളായ നാലംഗ മാവോ സംഘത്തെ കണ്ടത്. സംഘത്തിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം.
പ്രദേശവാസിയായ തുപ്പാടൻ സിദ്ദിഖിന്റെ മകന്റെയും കൂട്ടുകാരന്റെയും കൈവശം ലഖുലേഖകൾ നൽകിയതായും വീട്ടുകാർ പറഞ്ഞു. പിന്നീട് കുറച്ച് നേരം മുദ്രാവാക്യം വിളിച്ചശേഷം ഇവർ തിരിച്ച് കാട്ടിലേക്ക് മടങ്ങി.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് പോസ്‌റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് മുദ്രാവാക്യങ്ങളും മുഴക്കിയത്. ഇത് രണ്ടാം തവണയാണ് പ്രദേശത്ത് മാവോയിസ്‌റ്റുകൾ എത്തുന്നത്.
Read also: ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 5 മരണം, 2 പേർക്ക് പരിക്ക്