ചണ്ഡീഗഢ്: ഹരിയാനയിൽ ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. സംഭവത്തിൽ 5 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹർ സിങ് അഖാഡയിൽ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മുൻവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന സൂചന.
അഖാഡയിലെ പരിശീലകർ തമ്മിൽ ശത്രുത ഉണ്ടായിരുന്നെന്നും ഇതാണ് വെടിവെപ്പിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഒരു പരിശീലകനാണ് വെടി ഉതിർത്തതെന്നും പോലീസ് അറിയിച്ചു.
7 പേർക്കാണ് വെടിയേറ്റത്. മരിച്ചവരിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് മാലിക്, പൂജ, സാക്ഷി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഒരാളുടെ മൂന്നുവയസ് പ്രായമുള്ള കുഞ്ഞിനും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.
Read also: പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി