കോട്ടയം: നര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പിന് പിന്തുണയറിയിച്ച് മാണി സി കാപ്പന്‍ എംഎല്‍എ. മയക്കുമരുന്ന് ബന്ധങ്ങളില്‍ കുട്ടികൾ അകപ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.
ഏതെങ്കിലും ഒരു സമുദായത്തെ കുറിച്ചല്ല ബിഷപ്പ് പറഞ്ഞതെന്നും ഏതെങ്കിലും മതത്തെ കുറിച്ചുള്ള പ്രസ്‌താവനയായി ചിത്രീകരിച്ച് വിവാദമാക്കുകയാണെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേർത്തു. സര്‍ക്കാരും രാഷ്‌ട്രീയ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കമെന്നും എംഎല്‍എ പ്രതികരിച്ചു.
അതേസമയം വിഷയത്തിൽ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്ത് വന്നിരുന്നു. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് അതിരൂപതയുടെ നിലപാട്. പരാമർശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല, ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തിൻമയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമിപ്പിക്കുകയാണ് ചെയ്‌തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ട് പോകാമെന്ന് അതിരൂപതയുടെ പ്രസ്‌താവനയിൽ പറയുന്നു
Read also: മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്‌താക്കളായി; വി മുരളീധരൻ