വീട്ടുജോലിക്ക് പോലീസുകാർ; ഐപിഎസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

By Syndicated , Malabar News
manippur police
Ajwa Travels

മണിപ്പൂർ: പോലീസുകാരെ വീട്ടുജോലിക്ക് നിയോഗിച്ച ഐപിഎസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തു. മണിപ്പൂർ റൈഫിൾസിന്റെ 7 ബിഎൻ കമാൻഡന്റായ പിജി സിംഗ്സിത്തിനാണ് സസ്‌പെൻഷൻ ലഭിച്ചത്.

മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നിർദേശപ്രകാരമാണ് നടപടി. സംസ്‌ഥാനത്തെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ട പോലീസിൽ നിന്നും ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്ന് എൻ ബിരേൻ സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഡിജി, ചീഫ് സെക്രട്ടറി, ഐജി, മറ്റ് നേതാക്കൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

വീട്ടുജോലികൾക്കായി 15 പോലീസുകാരെയും, ഫാംഹൗസിൽ നിർമ്മാണ പ്രവർത്തികൾക്കായി 19 ഉദ്യോഗസ്‌ഥൻമാരെയും ഐപിഎസ് ഓഫിസർ നിയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഡിജിയും ഐജിയും നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമായത്.

Read also: പെഷവാറിൽ ഐബി ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE