കാസര്‍ഗോഡ്: കര്‍ണാടക സര്‍ക്കാരിന്റെ അന്തര്‍ സംസ്‌ഥാന യാത്രാ നിയന്ത്രണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
ഇതേവിഷയം ഉന്നയിച്ച് നേരത്തെ മഞ്ചേശ്വരം എംഎല്‍എ, പൊതുപ്രവര്‍ത്തകനായ കെആര്‍ ജയാനന്ദ എന്നിവര്‍ നൽകിയ ഹരജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിര്‍ത്തി കടന്ന് മംഗലാപുരത്തേക്കും മറ്റും പോകാന്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ജൂലൈ 31ലെ ഉത്തരവിനെതിരെ ആയിരുന്നു ഇവർ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ വിഷയം കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണ് എന്നായിരുന്നു ഹരജികളിലെ ആരോപണം. അതേസമയം കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായേ കാണാനാകൂവെന്നാണ് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ. കൂടാതെ നിയന്ത്രണം യുക്‌തിപരമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് കര്‍ണാടക ഹൈക്കോടതിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Read also: സംസ്‌ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ