മാവോയിസ്‌റ്റ് ദീപക്കിനെ ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി

By News Bureau, Malabar News
woman found death
Representational Image

പാലക്കാട്: മാവോവാദി ദീപക്കിനെ (ചന്തു) പോലീസ് ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആനവായി ഊരിൽ 2019ൽ ദീപക്‌ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് തെളിവെടുപ്പിനായി എത്തിച്ചത്.

ചൊവ്വാഴ്‌ചയാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ദീപക്കിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്. അഗളി സ്‌റ്റേഷനിലെത്തിച്ച ഇയാളെ കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു.

കനത്ത സുരക്ഷ ഒരുക്കിയാണ് ദീപക്കിനെ തെളിവെടുപ്പിനായി പോലീസ് എത്തിച്ചത്.

2019 നവംബർ ഒൻപതാം തീയതിയാണ് തമിഴ്നാട് ആനക്കട്ടി തൂവയിൽനിന്ന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് ദീപക്കിനെ അറസ്‌റ്റ് ചെയ്‌തത്‌.

തെളിവെടുപ്പിന് പാലക്കാട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ ദീപക്കിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തിരിച്ചയച്ചു.

Malabar News: മലപ്പുറത്ത് ദീർഘദൂര യാത്രക്കാർക്കായി ‘വിശ്രമ ബസുകൾ’ വരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE