ന്യൂഡെൽഹി: മഹാരാഷ്‍ട്രയിൽ സുരക്ഷാസേനയും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്‌ഥർ, പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്‌ഥിതി ചെയ്യുന്ന പോലീസ് സ്‌റ്റേഷനുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിച്ചു. അതിർത്തികളിൽ വാഹന പരിശോധയും കർശനമാക്കിയിട്ടുണ്ട്.
ഇന്നലെ 26 മാവോയിസ്‌റ്റുകളെ ആണ് മഹാരാഷ്‍ട്രയിൽ ഗാഡ്ചിരോലി ജില്ലയിലെ ഗ്യാരബട്ടിയിൽ സുരക്ഷാസേന വധിച്ചത്. ഛത്തീസ്ഗഡിൽ നിന്ന് ഗ്യാരബട്ടി മേഖലയിലേക്ക് മാവോയിസ്‌റ്റ് സംഘം നീങ്ങുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
അതേസമയം കൊല്ലപ്പെട്ടവരിൽ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെൽതുംബ്‌ഡെയും ഉൾപ്പെടുന്നതായാണ് വിവരം. എൻഐഎ, പൂനെ പോലീസ് എന്നിവർ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്. സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
Most Read: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്