മാവോയിസ്‌റ്റ് ഭീഷണി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബൂത്തുകളിൽ പോലീസ് പരിശോധന

By News Desk, Malabar News
Representational Image
Ajwa Travels

നാദാപുരം: സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തി. പോളിംഗ് ബൂത്തുകളായ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂൾ, ഗവ.വെൽഫെയർ സ്‌കൂൾ അഭയഗിരി, ഇന്ദിരാനഗർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ മാവോയിസ്‌റ്റ്‌ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ സബ് ഡിവിഷണൽ ഡിവൈഎസ്‌പി പിഎ ശിവദാസ്, വളയം ഇൻസ്‌പെക്‌ടർ പിആർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ പ്രാഥമിക സന്ദർശനമാണ് നടത്തിയത് ബൂത്തുകളുടെ നിലവിലുള്ള സാഹചര്യവും സുരക്ഷാ കാര്യങ്ങളും വിലയിരുത്തി റൂറൽ എസ്‌പിക്ക് റിപ്പോർട് സമർപ്പിക്കും. രാഷ്‌ട്രീയ സംഘർഷ മേഖലകളിലും അതീവ സുരക്ഷ ഒരുക്കുന്നതിന് പോലീസ് മുൻഗണന നൽകും.

Also Read: ആഴക്കടൽ വിവാദം; എംഒയു ഒപ്പ് വെപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE