വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി

By Desk Reporter, Malabar News
Markaz Knowledge City_C Muhammed Faizy
എസ്‌വൈഎസ്‌ മലപ്പുറം വെസ്‌റ്റ് ജില്ലാ 'നേതൃസംഗമം' സി മുഹമ്മദ് ഫൈസി ഉൽഘാടനം നിർവഹിക്കുന്നു

മലപ്പുറം: സാമൂഹിക മുന്നേറ്റം വൈജ്‌ഞാനികമായും സംസ്‌കാരികമായും മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികളാണെന്നും കേരള ഹജ്‌ജ് കമ്മറ്റി ചെയർമാനും മർകസ് ജനറൽ മാനേജറുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു.

എസ്‌വൈഎസ്‌ എടരിക്കോട് സംഘടിപ്പിച്ച ജില്ലാതല (മലപ്പുറം വെസ്‌റ്റ്) നേതൃസംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വരാനിരിക്കുന്ന മർകസ് സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു സംഗമം.

ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഗവേഷണ സ്വഭാവത്തിലുള്ള ഏറ്റവും പുതിയ വൈജ്‌ഞാനിക പദ്ധതികളും വിവിധ സംസ്‌കാരങ്ങളുടെ സങ്കലനങ്ങളാകുന്ന സാംസ്‌കാരിക പദ്ധതികളും മർകസ് നോളജ് സിറ്റി വഴി മലയാളികൾക്കായി തുറന്നുനൽകുമെന്നും സി മുഹമ്മദ് ഫൈസി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പികെഎം സഖാഫി ഇരിങ്ങല്ലൂർ പ്രാർഥന നിർവഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന ഫണ്ടിന്റെ പ്രവർത്തനം ഊർജിതമാക്കാൻ സോണുകളിൽ പ്രത്യേക അംഗങ്ങളെ നിയോഗിച്ചു.

എൻവി അബ്‌ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, മുസ്‌തഫ മാസ്‌റ്റർ കോഡൂർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മർസൂഖ് സഅദി, എഎ റഹീം കരുവത്തിക്കുന്ന് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. മഞ്ചേരിയിൽ നടന്ന ഈസ്‌റ്റ് ജില്ലാ നേതൃസംഗമംത്തിൽ ഇകെ മുഹമ്മദ് കോയ സഖാഫി, പത്തപ്പിരിയം അബ്‌ദുറഷീദ് സഖാഫി, ഹുസൈനാര് സഖാഫി കുട്ടശ്ശേരി, ലത്തീഫ് സഖാഫി പെരുമുഖം എന്നിവരും പ്രസംഗിച്ചു. ഇരുയോഗങ്ങളിലും കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്എഫ് മുഖ്യനേതാക്കൾ സംബന്ധിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE