കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞാലും മാസ്‌ക് നിർബന്ധം; യുഎഇ

By Team Member, Malabar News
Mask Should Be Mandatory In UAE After Allowing More Relaxations in Covid Restrictions
Ajwa Travels

അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നാലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. രാജ്യത്ത് അടുത്ത ആഴ്‌ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്ന സാഹചര്യത്തിൽ മാസ്‌ക് നിയമത്തിൽ ഇളവുകൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം മാസ്‌ക് ധരിക്കുന്നതിലൂടെ പകർച്ചപ്പനി, അലർജി എന്നിവ ഉൾപ്പടെ ഒട്ടേറെ രോഗങ്ങളിൽ നിന്ന് രക്ഷനേടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് യുഎഇയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌ഥാപനങ്ങൾ തുടങ്ങി പൊതുസ്‌ഥ ലങ്ങളിൽ ആളുകളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. കൂടാതെ മസ്‌ജിദുകളിൽ പാലിക്കേണ്ട അകലം 2 മീറ്ററിൽ നിന്നും ഒരു മീറ്ററായും കുറച്ചിട്ടുണ്ട്. ഒപ്പം തന്നെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലും അടുത്ത ആഴ്‌ച മുതൽ വർധന ഉണ്ടാകും.

Read also: ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE