തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പോലീസ് തീരുമാനമെടുക്കും.
ഇന്നലെ ഡിസിസി കോർപ്പറേഷൻ ആസ്‌ഥാനത്ത് സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം.
ഇതൊക്കെ ഇന്നലെ പെയ്‌ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു.
National News: ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം