ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ മസാല കമ്പനിയായ എംഡിഎച്ചിന്റെ (മഹാശിയ ദി ഹട്ടി) ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു. മൂന്നാഴ്‌ചയായി ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
2019ല്‍ പത്‌മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. മഹാശയ് ധരംപാല്‍ ഗുലാട്ടിയുടെ മരണത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനുശോചനം അറിയിച്ചു.
1923ല്‍ പാകിസ്‌ഥാനിലെ സിയാല്‍കോട്ടിലാണ് ഇദ്ദേഹത്തിന്റെ ജനനം. ആദ്യം ഡെല്‍ഹിയില്‍ അരിയും സോപ്പും തുണിത്തരങ്ങളും വില്‍ക്കുകയായിരുന്നു ജോലി. തുടര്‍ന്ന് കരോള്‍ ബാഗില്‍ ഒരു കട തുടങ്ങി. അവിടെ നിന്നുമാണ് രാജ്യത്ത് 15 ഫാക്‌ടറികളുള്ള മികച്ച മസാല നിര്‍മാണ കമ്പനിയുടെ തലപ്പത്തേക്ക് വളര്‍ന്നത്.
Read also: ശശികല ഉടന്‍ ജയില്‍മോചിത ആയേക്കും; അന്തിമ തീരുമാനം ഒരാഴ്‌ചക്കുള്ളില്‍
































