വിമർശനം ഫലംകണ്ടു; സംസ്‌ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്‌ചയിക്കുന്ന രീതി മാറും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്‌ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്‌ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്‌ഥാന സമിതി മരണം സ്‌ഥിരീകരിക്കുന്നതിൽ വ്യാപക പരാതികൾ ഉയർന്നിരുന്നു.

പ്രതിപക്ഷ വിമർശനത്തെ തുടർന്നാണ് പുതിയ തീരുമാനം. 153 കോവിഡ് മരണങ്ങളാണ് ഇന്ന് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് ആകെ കോവിഡ് മരണങ്ങൾ 9375 ആയി.

അതേസമയം, സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read: കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE