തിരുപ്പിറവി; സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

By Central Desk, Malabar News
Kerala Muslim Jamaath on Milad un Nabi Message
Representational Image

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു.

വീടുകളിൽ മൗലിദ് സദസുകൾ സംഘടിപ്പിച്ചും ദാനധർമങ്ങൾ നടത്തിയും ആലംബഹീനർക്ക് അത്താണിയാകാൻ വിശ്വാസികൾക്കാകണം. പരസ്‌പര സ്‌നേഹവും സൗഹാർദവും ഊട്ടിയുറപ്പിച്ച് നബിദിനാഘോഷങ്ങൾ അർഥപൂർണമാക്കണം. മുഹമ്മദ് നബി(സ) സഹിഷ്‌ണുതയുടെ മാതൃക എന്ന ശീർഷകത്തിലാണ് നബിദിന ആഘോഷ പരിപാടികൾ നടത്തുന്നത്.

സ്വന്തം ജീവിതത്തിൽ പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊണ്ട് മാതൃകയാകണം. കുടുംബങ്ങളിലും അയൽവാസികൾ തമ്മിലും പങ്കുവെക്കലുകൾ ഊർജിതപ്പെടുത്താൻ ഈ അവസരം പരമാവധി വിനിയോഗിക്കണം; സന്ദേശത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജനറൽ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂർ, ഫിനാൻസ് സെക്രട്ടറി എംഎൻ കുഞ്ഞഹമ്മദ് ഹാജി എന്നിവർ സംയുക്‌തമായാണ് സന്ദേശം പുറത്തിറക്കിയത്.

Most Read: സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE