പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ; സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് മിനിമം അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം.

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിക്ക് വിലവർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 45 മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ച് കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Most Read: യുക്രൈനിൽ നിന്ന് രക്ഷപെടാൻ കൂടുതൽ ഇന്ത്യക്കാർ; ഉടൻ നടപടിയെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE