മന്ത്രി എകെ ബാലന് കോവിഡ്

By Team Member, Malabar News
ak balan
മന്ത്രി എകെ ബാലൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് മന്ത്രി എകെ ബാലന് കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്.

നിലവില്‍ മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയാണ്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. കൂടാതെ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് നേരത്തെ മന്ത്രി ഇപി ജയരാജന്‍, വിഎസ് സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read also : ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില പാലം തുറന്ന സംഭവം; 4 പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE