സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി

By Team Member, Malabar News
Minister GR Anil Said 2.47 lakh card holders receive rations in the state today
ജിആർ അനിൽ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ വാങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഇ പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിലും ഇന്നലെ സംസ്‌ഥാനത്ത് 2 ലക്ഷത്തോളം ആളുകൾ റേഷൻ വാങ്ങിയെന്നും, പുതിയ ക്രമീകരണത്തോട് പൊതുജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

മലപ്പുറം തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് രാവിലെ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി എന്നീ ജില്ലകളിൽ ഉച്ചക്ക് ശേഷവും പ്രവർത്തിക്കും. 5 ദിവസത്തേക്കാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്. അതേസമയം ഓവർ ലോഡ് കാരണമാണ് ഇ പോസ് മെഷീൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതെന്നും മന്ത്രി അറിയിച്ചു.

Read also: മെഗാ തിരുവാതിര; അശ്രദ്ധകൊണ്ട് സംഭവിച്ചതെന്ന് വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE