കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംകെ രാഘവൻ എംപി. സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
2020 ഓഗസറ്റിലുണ്ടായ വിമാന അപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പ്രശ്‌നമില്ലെന്നായിരുന്നു എയര്‍ക്രാഫ്റ്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നില്ല.
ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ ഇക്കാര്യത്തിൽ ഉറപ്പ് നല്‍കിയത്. വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ലംഘിച്ചാല്‍ സമരം ആരംഭിക്കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
Read Also: ഒമൈക്രോൺ; രോഗലക്ഷണങ്ങൾ കുറവ്, വാക്‌സിനും മാസ്‌കും പ്രധാനം