ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് മൊബൈൽ ലാബ് ടെസ്‌റ്റിംഗ്‌ സൗകര്യം ഒരുക്കും

By Staff Reporter, Malabar News
covid-test
Representational Image
Ajwa Travels

കണ്ണൂർ: തിങ്കളാഴ്‌ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ശിവപുരം ഗവ. എൽപി സ്‌കൂൾ, മുഴപ്പിലങ്ങാട് യുപി സ്‌കൂൾ, പെരിങ്ങോം ഉമ്മറപ്പൊയിൽ സിഎഫ്എൽടിസി, ചൊതാവൂർ ഹൈസ്‌കൂൾ പന്ന്യന്നൂർ, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ കാർത്തികപുരം എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധന നടക്കുന്നത്.

പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ്. അംഗീകൃത തിരിച്ചറിയൽ രേഖയുമായി ചെന്നാണ് പരിശോധന നടത്തേണ്ടത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ പരിശോധനാ യൂണിറ്റ് സഞ്ചരിച്ച് സൗജന്യ പരിശോധന നടത്താൻ ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേണം പരിശോധനക്ക് എത്താൻ.

Read Also: 1,75,125 ഇ-പാസ് അപേക്ഷകൾ; അനുമതി നൽകിയത് 15,761 അപേക്ഷകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE