പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടിപ്പണം തട്ടിപ്പിൽ ഇടപാടുകാർ നടത്തിയ പ്രതിഷേധസമരം താൽകാലികമായി അവസാനിപ്പിച്ചു. ചിട്ടിപ്പണം ലഭിക്കാനുള്ളവർക്ക് ഈടായി സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ രേഖ ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന എഗ്രിമെന്റ് ചെയ്‌ത് നൽകാമെന്ന ധാരണയിലാണ് ഒത്തുതീർപ്പായത്.
പോലീസുദ്യോഗസ്‌ഥർ, ഇടപാടുകാരുടെ പ്രതിനിധികൾ, സൊസൈറ്റി സെക്രട്ടറി, ജീവനക്കാർ എന്നിവരുമായി വെള്ളിയാഴ്‌ച നാല് മണിക്കൂറോളം പ്രശ്‌നപരിഹാര ചർച്ച നടത്തിയിരുന്നു.
മതിയായ ഈട് നൽകിയാൽ പിരിഞ്ഞുപോകാമെന്നും അല്ലെങ്കിൽ സൊസൈറ്റിക്കുള്ളിൽ നിരാഹാരം കിടക്കുമെന്നുമുള്ള ഇടപാടുകാരുടെ ശക്‌തമായ നിലപാടിനെ തുടർന്നാണ് ഈട് എഴുതിനൽകിയത്. ധാരണപ്രകാരം സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ ആധാരം ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന അവകാശമുള്ള രീതിയിൽ തിങ്കളാഴ്‌ച എഴുതിക്കൊടുക്കും.
Also Read: വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തി; മുൻ ഡ്രൈവർ