ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം; 25000 രൂപയിലധികം പിൻവലിക്കാനാവില്ല

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കിൽ നിന്നും ഡിസംബർ 16 വരെ 25,000 രൂപയിൽ അധികം പിൻവലിക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയം വ്യക്‌തമാക്കി. ഈ കാലയളവിൽ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നിക്ഷേപകർക്ക് 25,000ത്തിലധികം പിൻവലിക്കാൻ സാധിക്കൂ.

ചികിൽസ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ്, വിവാഹം എന്നിവക്ക് വേണ്ടി റിസർവ് ബാങ്കിന്റെ അനുമതിയോടെ 25,000ത്തിലധികം പിൻവലിക്കാം. കഴിഞ്ഞ 3 വർഷമായി തുടർച്ചയായ നഷ്‌ടം നേരിടാൻ തുടങ്ങിയതോടെയാണ് ബാങ്കിന്റെ സാമ്പത്തിക സ്‌ഥിതി വഷളായത്. ഇതേത്തുടർന്ന് നിക്ഷേപകർ വൻ തോതിൽ ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. ഭരണ തലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലേക്ക് നയിച്ചു.

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് മൊറട്ടോറിയം ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ആർബിഐ എത്തിയത്. റിസർവ് ബാങ്കിന്റെ അഭ്യർഥന പരിഗണിച്ചാണ് ബാങ്കിൽ കേന്ദ്ര സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്.

Read also:കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE