‘കുഞ്ഞു’ വസ്‌ത്രങ്ങൾക്ക് നൽകാം കൂടുതൽ കരുതൽ

By Desk Reporter, Malabar News
Fashion-and-Lifestyle

വളരെ മൃദുലമായ ചർമമാണ് നവജാത ശിശുക്കളുടേത്. അവക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ പരിചരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്‌ത്രങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. മൃദുലമായ അവരുടെ ചർമത്തിന് കേടുപാടുകൾ വരുത്താത്തതാവണം അവർക്ക് വേണ്ടി നാം തിരഞ്ഞെടുക്കുന്ന വസ്‌ത്രങ്ങൾ.

വസ്‌ത്രങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല അവ അലക്കുമ്പോഴും കരുതൽ വേണം. ഇല്ലെങ്കിൽ കുഞ്ഞുങ്ങളുടെ ചർമത്തിൽ അലർജിയും മറ്റ് അസ്വസ്‌ഥതകളും ഉണ്ടാവാൻ സാധ്യതയുണ്ട്.കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

  • വസ്‌ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് അലക്കാൻ ശ്രദ്ധിക്കണം.
  • കുഞ്ഞ് ജനിക്കുന്നതിന് മുൻപ് വാങ്ങിയ വസ്‌ത്രങ്ങൾ നേരത്തെ കഴുകി വെയിലിൽ ഉണക്കി സൂക്ഷിക്കുക.
  • കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ പ്രത്യേകം മാറ്റിയിടുക. മുതിർന്നവരുടെ വസ്‌ത്രങ്ങൾക്ക് ഒപ്പം അവ കൂട്ടിയിടുന്നത് ഒഴിവാക്കുക.
  • കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ പ്രത്യേകമായി അലക്കുക. അല്ലെങ്കിൽ മുതിർന്നവരുടെ വസ്‌ത്രങ്ങളിൽ നിന്ന് അഴുക്കും ചെളിയും കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങളിലേക്ക് പിടിക്കാൻ ഇടയുണ്ട്.
  • വസ്‌ത്രത്തിലെ ലേബലിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് അലക്കുക. ഇല്ലെങ്കിൽ തുണിക്ക് കേടുപറ്റാൻ സാധ്യതയുണ്ട്.
  • വീര്യം കുറഞ്ഞ ബേബി സോപ്പ് പോലുള്ളവ കൊണ്ട് മാത്രമേ കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ അലക്കാവൂ. ചൂടുവെള്ളത്തിൽ മുക്കി അണുവിമുക്‌തമാക്കുന്നതാണ് നല്ലത്. വിപണിയിൽ ലഭിക്കുന്ന അണുനാശിനികൾ ഉപയോഗിക്കുന്നത് നല്ലതല്ല.

Most Read:  അൽഭുതമായി പിങ്ക് തടാകം; ഇന്നും ചുരുളഴിയാത്ത രഹസ്യം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE