കണ്ണൂര്‍ : ജില്ലയില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും കാസര്‍ഗോട്ടേക്ക് ഒരു ട്രിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്തയാഴ്ച മുതല്‍ ഇത് രണ്ട് ട്രിപ്പായി വര്‍ധിപ്പിക്കും. ഇതോടെ അടുത്ത ആഴ്ച മുതല്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും രാവിലെ 5.20 മുതല്‍ വൈകുന്നേരം 3.50 വരെ ആകെ 18 സര്‍വീസുകള്‍ ഉണ്ടായിരിക്കും.
കൂടാതെ തലശ്ശേരിയില്‍ നിന്നും മൈസൂരിലേക്കുള്ള സര്‍വീസുകളും 23 ആം തീയതി മുതല്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും രാവിലെ 6.30 മുതല്‍ വൈകുന്നേരം രാത്രി 9 മണി വരെയുള്ള ഇരിട്ടിയിലേക്കുള്ള 5 സര്‍വീസുകള്‍ കോളിത്തട്ട്, കാഞ്ഞിരക്കൊല്ലി, പേരാവൂര്‍, കൂട്ടുപുഴ എന്നീ ഭാഗങ്ങളിലേക്ക് നീട്ടാനും, കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ആലക്കോടേക്കുള്ള സര്‍വീസുകള്‍ ഉദയഗിരി, താബോര്‍, തിരുമേനി, ചെറുപുഴ എന്നീ ഭാഗങ്ങളിലേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്.
അടുത്തയാഴ്ച മുതല്‍ തന്നെ കണ്ണൂരില്‍ നിന്നും വിരാജ്പേട്ട, മംഗളുരു, ബംഗളുര് എന്നിവിടങ്ങളിലേക്കുള്ള സംസ്ഥാനാന്തര സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. കണ്ണൂരില്‍ നിന്നും നിലവില്‍ രാവിലെ 7.30 നും രാത്രി 8 നും ഇടയില്‍ ബംഗളൂരിലേക്ക് സര്‍വീസുകളുണ്ട്. ഇവയെ കൂടാതെ രാത്രി 9 മണിക്ക് ഉണ്ടായിരുന്ന സര്‍വീസാണ് പുനഃരാരംഭിക്കുന്നത്.
Read also : പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന ഇന്ന്