ശബരിമലയിൽ കൂടുതൽപ്പേർക്ക് പ്രവേശനം സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; കടകംപള്ളി

By Team Member, Malabar News
Malabarnews_kadakampalli
കടകംപള്ളി സുരേന്ദ്രൻ
Ajwa Travels

പത്തനംതിട്ട : മണ്ഡലകാല ദര്‍ശനത്തിനായി ശബരിമലയില്‍ കൂടുതല്‍ ഭക്‌തരെ പ്രവേശിപ്പിക്കുന്നത് ആദ്യ ദിവസങ്ങളിലെ സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലകാല പൂജകള്‍ക്കായി ഇന്നലെ നട തുറന്ന ശബരിമലയില്‍ ഇന്ന് മുതലാണ് ഭക്‌തരെ പ്രവേശിപ്പിച്ചത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഭക്‌തരെ പ്രവേശിപ്പിക്കുകയുള്ളൂ.

ശബരിമലയെ സര്‍ക്കാര്‍ ഒരു ടൂറിസ്‌റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു. ഇത് തികച്ചും വിലകുറഞ്ഞ ആരോപണമാണെന്നും, ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി നല്‍കുന്നത്.

Read also : മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ഗണേഷ് കുമാറിലേക്ക്; സെക്രട്ടറിയെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE