എറണാകുളത്ത് 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി

By Syndicated , Malabar News
kerala-lockdown
Representational Image
Ajwa Travels

എറണാകുളം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലുള്ള 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സുകളുടെ സേവനം പഞ്ചായത്തുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

ചൂര്‍ണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂര്‍, കീഴ്‌മാട്, ഒക്കല്‍, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂര്‍, കോട്ടപ്പടി, എടത്തല, ഞാറക്കല്‍, കുട്ടമ്പുഴ, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

Read also: ടിപിആർ 40ന് മുകളിൽ; 31 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE