കോഴിക്കോട്: ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ. 2645 പേർക്കാണ് ഇന്ന് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത്. 788 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി.
തുടർച്ചയായ നാലാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരം കടന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ എഴുന്നൂറിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവർക്കാർക്കും രോഗം റിപ്പോർട് ചെയ്തിട്ടില്ല.
Also Read: ‘കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല’; ജില്ലാ മെഡിക്കൽ ഓഫീസർ