‘കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ല’; ജില്ലാ മെഡിക്കൽ ഓഫീസർ

By News Desk, Malabar News
Covishield Vaccine
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

കോഴിക്കോട് ജില്ലയിൽ നിലവിൽ 107 ഇടങ്ങളിൽ വാക്‌സിൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിൽ 94 സർക്കാർ ആശുപത്രികളിലും 9 സ്വകാര്യ ആശുപത്രികളിലുമാണ് ഇന്ന് വാക്‌സിനേഷൻ പുരോഗമിക്കുന്നത്. നിലവിൽ 34000 ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെങ്കിലും പ്രതീക്ഷിച്ചതിലുമധികം ആളുകൾ എത്തുന്നതാണ് പ്രതിസന്ധിയാകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.

ആളുകൾ കൂട്ടത്തോടെ എത്തിയതിനാൽ മെഗാ വാക്‌സിനേഷൻ ക്യാംപ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാംപ് മാറ്റിവച്ചു. തിരക്കൊഴിവാക്കാൻ സ്‌പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കി ഓൺലൈൻ രജിസ്ട്രേഷൻ നടപ്പിലാക്കാൻ ആലോചിക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ് പറഞ്ഞു.

സംസ്‌ഥാനത്ത് തന്നെ കൂടുതൽ പരിശോധനകൾ നടത്തുന്ന ജില്ലയാണ് കോഴിക്കോട്. വരും ദിവസങ്ങളിലും കേസുകളുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. വാക്‌സിൻ ക്ഷാമം മറികടക്കാനായി മെഗാ ക്യാംപുകൾക്ക് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

National News: കോവിഡ് രണ്ടാം തരംഗം മോദി നിർമിത ദുരന്തം; മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE