മദര്‍ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിതരണം 26ന് തലസ്‌ഥാനത്ത്

മനുഷ്യത്വ രാഷ്‌ട്രീയ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും പരിഗണിച്ച് സുരേഷ് ഗോപിക്കും ലൈഫ്‌ടൈം പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം അശ്വതി തിരുനാള്‍ ലക്ഷ്‌മിഭായി തമ്പുരാട്ടിക്കുമാണ് ലഭിച്ചിരിക്കുന്നത്.

By Central Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’യുടെ നാലാമത് മദർ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ 26ന് നടക്കുന്ന ചടങ്ങിലാണ് മദർ തെരേസ പുരസ്‌കാര വിതരണം.

ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവരും ഉൾപ്പടെ 20ഓളം പേരാണ് മദർ തെരേസ പുരസ്‌കാരത്തിന് അർഹത നേടിയിട്ടുള്ളത്. ലൈഫ്‌ടൈം പ്രവർത്തനങ്ങൾക്കുള്ള ‘മദര്‍ തെരേസ ശ്രേഷ്‌ഠ പുരസ്‌കാരം’ അശ്വതി തിരുനാള്‍ ലക്ഷ്‌മിഭായി തമ്പുരാട്ടിക്കാണ് ലഭിച്ചിരിക്കുന്നത്.

Suresh Gopi & Aswathi Thirunal Gowri Lakshmi Bayi _ Mother Teresa Puraskaram
സുരേഷ് ഗോപി, അശ്വതി തിരുനാള്‍ ലക്ഷ്‌മിഭായി

മനുഷ്യത്വ രാഷ്‌ട്രീയ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും പരിഗണിച്ച് സുരേഷ് ഗോപിയും പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. അഡ്വ. രഘുരാമ പണിക്കർ (ആവണങ്ങാട്ട് കളരി, പെരിങ്ങോട്ടുകര), ഡോ. വിഎസ് പ്രിയ (ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഡോക്‌ടർ), ഡോ. ബി ഗോവിന്ദന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം), ഫാദര്‍ ഡേവിസ് ചിറമ്മൽ (കിഡ്‌നി ഫൗണ്ടേഷൻ & ജീവകാരുണ്യ പ്രവർത്തനം) എന്നിവർ ഉൾപ്പെടുന്നതാണ് പുരസ്‌കാര പട്ടിക.

KV Abdul Nazar _ Raguraman Panicker _ Mother Teresa Puraskaram
കെവി അബ്‌ദുൽ നാസർ, അഡ്വ. രഘുരാമ പണിക്കർ.

മാതൃഭൂമിയിലെ ഷ്യാമിലി ശശിധരനും ന്യൂസ് 18 കേരളയിലെ അശ്വതി പിള്ളയുമാണ് മികച്ച ന്യൂസ് റീഡര്‍ക്കുള്ള പുരസ്‌കാരത്തിന് അർഹരായവർ. സിൽവർ ജൂബിലി പ്രമാണിച്ച് ഇത്തവണ ബിസിനസ് രംഗത്ത് നിന്നുള്ളവർക്കും സിനിമ ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അവാർഡുകൾ നൽകുന്നതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

Dr B Govindan _ Joseph Fransis _ Mother Teresa Puraskaram

മറ്റു പ്രധാന പുരസ്‌കാര ജേതാക്കൾ:

 • ഓട്ടോ രാജ (ജീവകാരുണ്യ പ്രവർത്തനം)
 • ഇസഹാഖ് ഈശ്വരമംഗലം (ബിസിനസ് & സാമൂഹിക പ്രവർത്തനം)
 • മാത്യു ഫ്രാന്‍സിസ് കാട്ടുക്കാരന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
 • ജോസഫ് ഫ്രാന്‍സിസ് (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
 • ഹണി വർഗീസ് (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
 • സ്രീനാ പ്രതാപന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
 • കെവി അബ്‌ദുൾ നാസര്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
 • മഹാരാജ ശിവാനന്ദന്‍ (ബിസിനസ് & ജീവകാരുണ്യ പ്രവർത്തനം)
 • വിദ്യ വിനു മോഹന്‍ (ജീവകാരുണ്യ പ്രവർത്തനം)
 • വിനു മോഹന്‍ (നടനും ജീവകാരുണ്യ പ്രവർത്തകനും)
 • ഹനാൻ ഹമീദ് ( അയൺ ഗേൾ & അതിജീവിത)
 • ജിന്റോ (ജിം ഇൻസ്‌ട്രക്‌ടർ & സാമൂഹിക പ്രവർത്തകൻ)
Sreena Prathapan _ Honey Varghese _ Mother Teresa Puraskaram
സ്രീനാ പ്രതാപൻ, ഹണി വർഗീസ്

അന്തരിച്ച ജസ്‌റ്റിസ്‌ വിആർ കൃഷ്‌ണയ്യർ രണ്ടുദശാബ്‌ദത്തോളം രക്ഷാധികാരിയായിരുന്ന ‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’ കേരളത്തിനകത്തും പുറത്തുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. സംഘടനയുടെ സിൽവർ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദർ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മെട്രോമാൻ ഇ ശ്രീധരൻ നിർവഹിച്ചിരുന്നു.

Auto Raja (Thomas Raja) _ Mathew Francis Kattukaran _ Mother Teresa Puraskaram
ഓട്ടോ രാജ (തോമസ് രാജ), മാത്യു ഫ്രാൻസിസ് കാട്ടൂക്കാരൻ

വിഎസ് അച്യുതാനന്ദന്‍, നടൻ സലിം കുമാർ, സൂര്യ കൃഷ്‌ണ മൂർത്തി, രമേശ് ചെന്നിത്തല, മോഹൻലാൽ, ഗോകുലം ഗോപാലൻ, മണിയൻ പിള്ള രാജു, ഡോ. ശാന്തകുമാർ, സാബു ചാക്കോ, ഇഎം നജീബ്, ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ നേരെത്തെ മദർ തെരേസ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.

Mother Teresa Puraskaram

മന്ത്രിമാരും സാമൂഹിക, സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കുന്ന പുരസ്‌കാര സമർപ്പണ വേദിയിൽ എറണാകുളത്തും വയനാടുമായി സംഘടന നിർമിച്ചു നൽകുന്ന വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന പത്രസമ്മേളനത്തിൽ ഡാൻസർ തമ്പി, ശ്യാം പ്രസാദ്, സംവിധായകൻ സജിലാൽ എന്നിവർ പങ്കെടുത്തു.

Most Read: ‘ഏത് ഹിന്ദുത്വം…?’; ഷിൻഡെയുടെ പ്രത്യയശാസ്‌ത്ര വാദത്തെ എതിർത്ത് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE