സംസ്‌ഥാനത്ത് മദ്യശാലകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

By News Desk, Malabar News
VM-Sudheeran
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതുതായി 267 മദ്യശാലകൾ തുറക്കാൻ നീക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സർക്കാർ നടപടി ആപത്‌കരമാണെന്നും നടപടിയിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

2016ൽ പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ കേവലം 29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്‌ഥാനത്ത് ഇപ്പോൾ അത് 859 ആയി ഉയർന്നിരിക്കുകയാണ്. തുടർന്നും ബാറുകൾ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോൾ എക്‌സൈസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത് കൊണ്ട് വിശദവിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയാത്ത അവസ്‌ഥയാണ് നിലവിലുള്ളത്.

ഇതിനിടെ ഹൈക്കോടതി വിധിയുടെ പേര് പറഞ്ഞ് 175 മദ്യശാലകൾ തുടങ്ങാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വന്നെങ്കിലും പുതിയ മദ്യശാലകൾ തുടങ്ങുന്നതിന് പര്യാപ്‌തമായ നിർദ്ദേശങ്ങളൊന്നും തന്റെ വിധിയിൽ ഇല്ലെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ തന്നെ വ്യക്‌തമാക്കിയതോടെ താൽകാലിമായി നിർത്തിവെക്കപ്പെട്ട നീക്കങ്ങൾ വീണ്ടും സജീവമാകുകയാണ്.

സംസ്‌ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനേക്കാളും സർക്കാരിന്റെ മുന്തിയ മുൻഗണന മദ്യം- മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്‌തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂർണമായി മദ്യവൽകരിക്കപ്പെടാനുള്ള സർക്കാർ നടപടികൾ എന്നത് പ്രതിഷേധാർഹമാണെന്നും സുധീരൻ കത്തിൽ കൂട്ടിച്ചേർത്തു.

Most Read: ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE