മഹാരാഷ്‌ട്രയിൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ ആഗസ്‌റ്റ് 15 മുതല്‍; മുഖ്യമന്ത്രി

By Syndicated , Malabar News
maharashtra train service
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ ആഗസ്‌റ്റ് 15 മുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ പുനാരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്രാനുമതി നൽകുക. നിലവിൽ അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

കോവിഡ് കേസുകൾ ഉയരാനുള്ള സാഹചര്യം ഉണ്ടായാൽ വീണ്ടും ലോക്ക്‌ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരും. അതിനാല്‍ ജനങ്ങൾ സഹകരിക്കണമെന്നും താക്കറെ അഭ്യര്‍ഥിച്ചു. നാളെ നടക്കുന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിനു ശേഷം കൂടുതൽ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ളിക്കേഷന്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ വഴിയോ, സബര്‍ബര്‍ റെയില്‍വെ സ്‌റ്റേഷനുകള്‍ വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകള്‍ ലഭിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്‌തമാക്കി.

Read also: ആദ്യ ട്രയൽ റൺ വിജയകരം; ഐഎൻഎസ്‌ വിക്രാന്ത് കൊച്ചി തീരത്തേക്ക് തിരിച്ചെത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE