‘കൊലപാതകത്തെ ന്യായീകരിക്കുന്നില്ല, പക്ഷെ…’; ബംഗാൾ സംഘർഷത്തിൽ മമത

By Desk Reporter, Malabar News
'Murder is not justified, but ...'; Mamata Banerjee in the Bengal conflict
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി.

“കൊലപാതകങ്ങളെ ഞാൻ ന്യായീകരിക്കുന്നില്ല, എന്നാൽ യുപി, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, രാജസ്‌ഥാൻ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നത്,”- മമത പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത.

സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നതായും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത രാജി വെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബംഗാൾ ഗവർണർ ജഗ്‌ദീപ് ധങ്കറും വിമർശനം ഉന്നയിച്ചിരുന്നു. “രാംപൂർഹട്ട് , ബിർഭും സൂചിപ്പിക്കുന്നത് സംസ്‌ഥാനം അക്രമ സംസ്‌കാരത്തിന്റെയും നിയമ രാഹിത്യത്തിന്റെയും പിടിയിലാണെന്നാണ്” എന്നായിരുന്നു ഗവർണറുടെ പ്രതികരണം.

അതേസമയം, സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കുറ്റകൃത്യം ഗുരുതരവും ദൗർഭാഗ്യകരവുമാണെന്ന് കേസ് സ്വീകരിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.

Most Read:  കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE