ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു കൃഷ്‌ണന്റെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള്‍ കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തു. റിയാസ്, നിഷാദ്, അനസ്, അബ്‌ദുൾ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്‌റ്റ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയേക്കും.
ഇന്നലെ ഉച്ചക്ക് നടന്ന എസ്‌ഡിപിഐയുടെ വാഹന പ്രചാരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിലാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്‌ണൻ കൊല്ലപ്പെട്ടത്. വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്‌ണൻ. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.
Read also: ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിൽ