പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ

By News Desk, Malabar News
MalabarNews_Kottai graamam
Representation Image
Ajwa Travels

പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല് കോടി രൂപ ചെലവിലാണ് സംഗീത ഗ്രാമം നിര്‍മ്മിക്കുന്നത്. പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് നാലിന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ചെമ്പൈ സാംസ്‌ക്കാരിക സമുച്ചയം, മ്യൂസിയം എന്നിവയാണ് പൈതൃക ഗ്രാമത്തിലെ പ്രധാന ഘടകങ്ങള്‍. രണ്ട് ഹാള്‍, രണ്ട് അതിഥി മുറി, സ്റ്റേജ്, ഗ്രീന്‍ റൂം, സ്ത്രീ- പുരുഷ വിഭാഗക്കാര്‍ക്കായി പ്രത്യേകം ശുചിമുറികള്‍, വിശാലമായ മുറ്റം ഉള്‍പ്പെടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ചെമ്പൈ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആര്‍.ജയരാജന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍, ചെമ്പൈ ട്രസ്റ്റ് ചെയര്‍മാന്‍ ചെമ്പൈ സുരേഷ്, കോട്ടായി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE