മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്‌ലിം ലീഗ്

By Staff Reporter, Malabar News
; PMA Salam
Ajwa Travels

മലപ്പുറം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചിരുന്നു എന്നാൽ ഇതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു.

സംസ്‌ഥാനത്ത് ക്രമസമാധാന നില തകർന്ന നിലയിലാണ്. വ്യാപകമായി അക്രമസംഭവങ്ങൾ നടക്കുന്നു. സർക്കാരിന് ഇതൊന്നും തടയാൻ കഴിയുന്നില്ല. സംസ്‌ഥാനം ഗുരുതരമായ അവസ്‌ഥയിലേക്കാണ് നീങ്ങുന്നത്. തിരുവനന്തപുരം ലോകത്തിന്റെ തന്നെ ക്രിമിനൽ തലസ്‌ഥാനമായി മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.

സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് വൈരാഗ്യ ബുദ്ധിയാണ്. ഈ പദ്ധതിക്ക് ഒരു ന്യായീകരണമില്ല. ഒന്നിനും വ്യക്‌തതയുമില്ല. സിൽവർ ലൈൻ പദ്ധതിയിൽ ഒരു ചർച്ചയ്‌ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല.

വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ നിലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈക്കൂലി വ്യാപകമാണ്. പാർട്ടി വിധേയത്വം ഈ മേഖലയിൽ പരിഗണിക്കരുത്. സെൽ ഭരണം തിരിച്ചു വന്ന പ്രതീതിയാണ് സംസ്‌ഥാനത്തുള്ളതെന്നും പിഎംഎ സലാം ആരോപിച്ചു.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE