മൂവാറ്റുപുഴ ജപ്‌തി നടപടി; കണ്ണില്ലാത്ത ക്രൂരത- സർക്കാരിനെതിരെ വിഡി സതീശൻ

By Trainee Reporter, Malabar News
VD Satheesan,
Ajwa Travels

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ ഹൃദ്രോഗ ബാധിതനായ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്‌തി ചെയ്‌ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിൽസയിൽ കഴിയവെയാണ് കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് വീട് ജപ്‌തി ചെയ്‌തത്. ഇത് കണ്ണില്ലാത്ത ക്രൂരത ആണെന്നും, കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് അവകാശപ്പെടുന്ന കേരള ബാങ്കാണ് ഈ ക്രൂരത കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നാല് കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്‌തി നടപടി പൂർത്തിയാക്കിയത്. നാട്ടുകാർ സാവകാശം ചോദിച്ച് അഭ്യർഥന നടത്തിയെങ്കിലും ഉദ്യോഗസ്‌ഥർ വീട് പൂട്ടി മടങ്ങി. തുടർന്ന് വിവരം അറിഞ്ഞ് എത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വീടിന്റെ പൂട്ട് പൊളിച്ചു കുട്ടികളെ അകത്തു കയറ്റുകയായിരുന്നു. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കുട്ടികളുടെ മാതാവ് ആശുപത്രിയിൽ കൂട്ടിരിക്കുകയാണ്. ബാങ്ക് ജനറൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കോടതി അനുമതിയോടെയാണ് ജപ്‌തി നടപടികൾ എന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം. തുടർന്ന് രാത്രി എട്ടരയോടെ എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കൾ എത്തി പ്രതിഷേധം നടത്തുകയായിരുന്നു.

ഇതിനിടെ വിശദീകരണവുമായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തിയിരുന്നു. ബാങ്കുമായി സംസാരിച്ച് രമ്യതയിൽ പ്രശ്‌നം പരിഹരിക്കാമായിരുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴൽനാടൻ അറിയിച്ചിരുന്നു. അതിനിടെ അജേഷിന്റെ വായ്‌പാ കുടിശിക മൂവാറ്റുപുഴ അർബൻ ബാങ്ക് എംപ്ളോയീസ് യൂണിയൻ സിഐടിയു അടച്ചു തീർത്തതായി അറിയിച്ചു. കുടിശികയായുള്ള മുഴുവൻ തുകയും അടച്ചതായി ബാങ്ക് ജീവനക്കാർ അറിയിച്ചു.

Most Read: ശ്രീലങ്കയിൽ സർവകക്ഷി സർക്കാർ; 4 മന്ത്രിമാർ അധികാരമേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE