മുംബൈ: യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയിൽ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശ് ചൗധരി (22)യെയാണ് കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സമീപത്തുനിന്നും സർവീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഹാജർ രേഖപ്പെടുത്താൻ നേരം കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതോണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തില്ലെന്ന് പോലീസ് അറിയിച്ചു.
ജോധ്പൂർ സ്വദേശിയാണ് രമേശ് ചൗധരി. രണ്ടുദിവസം മുൻപാണ് ഇദ്ദേഹം അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
Read also: ജനാധിപത്യത്തിന് ഭീഷണി; ട്രംപിനെ നീക്കാൻ പ്രമേയം; ഇംപീച്മെന്റ് നടപടികളുമായി സ്പീക്കർ