തിരുവനന്തപുരം: ഒരുത്തി സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ നടി നവ്യാ നായർ രംഗത്ത്. വിനായകൻ പറഞ്ഞത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തിൽ പ്രതികരിക്കാൻ വൈകിയെന്നും നവ്യ വ്യക്‌തമാക്കി. വിനായകന്റെ പരാമർശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു എന്നും, എന്നാൽ തനിക്ക് അപ്പോൾ പ്രതികരിക്കാൻ സാധിച്ചില്ലെന്നും നവ്യ കൂട്ടിച്ചേർത്തു.
വിനായകന്റെ മീ ടു പരാമർശത്തിനെതിരെ നിരവധി ആളുകളാണ് വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്. വാർത്താ സമ്മേളനത്തിൽ വിനായകന്റെ പരാമർശം കേട്ടിട്ടും നവ്യ നായരും സംവിധായകൻ വികെ പ്രകാശും പ്രതികരിച്ചില്ലെന്നും വലിയ രീതിയിൽ ആക്ഷേപം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ നവ്യ പ്രതികരണവുമായി രംഗത്ത് വന്നത്.
തനിക്ക് മീ ടൂ എന്താണെന്നറിയില്ലെന്നും, ഒരാളോടൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് അയാളോട് ചോദിക്കുമെന്നുമായിരുന്നു വിനായകന്റെ പരാമർശം. അതിനെ മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പരാമർശത്തിന് പിന്നാലെ സിനിമ മേഖലക്ക് അകത്തു നിന്നും പുറത്തു നിന്നും വിനായകനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. പിന്നാലെ സംഭവത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിനായകൻ മാപ്പ് ചോദിക്കുകയും ചെയ്‌തിരുന്നു.
Read also: എണ്ണ-ഭക്ഷ്യ വിതരണം റഷ്യ തകർക്കാൻ തുടങ്ങി; യുക്രൈൻ