എൻസിബി കസ്‌റ്റഡി നീട്ടി ചോദിച്ചില്ല; ബിനീഷിനെ ജയിലിലേക്ക് മാറ്റി

By Desk Reporter, Malabar News
Bineesh has no bail this time around; Consideration of the application was again postponed
Ajwa Travels

ബംഗളൂര്: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്. നാലു ദിവസത്തെ ചോദ്യം ചെയ്യലിൽ ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി കോടതിയെ അറിയിച്ചു. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെയാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്‌തത്‌. മയക്കുമരുന്ന് കേസിലെ സംശയാസ്‌പദമായ പണമിടപാടുകളുടെ പേരിലാണ് കഴിഞ്ഞ ദിവസം എൻസിബി ബിനീഷിനെ കസ്‌റ്റഡിയിലെടുത്തത്‌.

അതേസമയം, ബിനീഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി നവംബർ 24ലേക്ക് നീട്ടിവെച്ചു. നവംബർ 25നാണ് ഇയാളുടെ ജുഡീഷ്യൽ കസ്‌റ്റഡി അവസാനിക്കുക.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ പ്രമുഖ വ്യവസായി അബ്‌ദുൽ ലത്തീഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബംഗളൂര് ഇഡി ആസ്‌ഥാനത്ത് രാവിലെ 10 മണിക്കാണ് ഇയാൾ ഹാജരായത്. ബിനീഷ് ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം അബ്‌ദുൽ ലത്തീഫ് വഴി വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

Also Read:  കൈറ്റ് സിഇഒക്കും മാനേജര്‍ക്കും എതിരെ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE