ട്വിറ്ററിനെതിരെ ബാലാവകാശ കമ്മീഷൻ വീണ്ടും; പോക്‌സോ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം

By Trainee Reporter, Malabar News
NCPCR against twitter in child pornography
Ajwa Travels

ന്യൂഡെൽഹി: ട്വിറ്ററിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ട്വിറ്ററിന് എതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡെൽഹി പോലീസിനോട് ആവർത്തിച്ചു. ട്വിറ്റർ വഴി കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കുന്നതിന് എതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. വീഡിയോ കോൺഫറൻസ് മുഖേന ഹാജരായി ഇക്കാര്യം അറിയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് സൈബർ സെൽ ഡിസിപിക്ക് കമ്മീഷൻ സമൻസ് അയച്ചു. കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കുന്നതിന് ട്വിറ്ററിന് എതിരെ കേസെടുക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും ഡെൽഹി പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഐടി ഭേദഗതി നിയമം പാലിക്കുന്നതുവരെ കുട്ടികൾക്ക് ട്വിറ്റർ അക്കൗണ്ട് ലഭ്യമാക്കരുതെന്ന് കമ്മീഷൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു.

Read also: സാമ്പത്തിക ഇടപാട് കേസ്; അനിൽ ദേശ്‌മുഖ് ചോദ്യം ചെയ്യലിന് ഹാജരായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE