ചെന്നൈ: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ തമിളിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
നാലാം തവണയാണ് എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് സൂചന. 30ൽ 16 സീറ്റുകളും നേടി ഇതാദ്യമായാണ് പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിൽ വരുന്നത്.
അതേസമയം കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായി.
Read also: കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി